ദേശീയം

വാഷിങ് മെഷീനെ ചൊല്ലി തര്‍ക്കം; അയല്‍വാസികള്‍ യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: വാഷിങ് മെഷീനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ അയല്‍വാസികള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ സത്യസായി ജില്ലയിലെ കാദിരി ടൗണില്‍ ഇന്ന് രാവിലെയാണ് സംഭവം. 

കാദിരി ടൗണിലെ മശാനംപേട്ട സ്വദേശിനി പത്മാവതി ബായിയാണ് കൊല്ലപ്പെട്ടത്. വാഷിങ് മെഷീനെ ചൊല്ലി ഇവരുമായി അയല്‍വാസികളായ വേമണ്ണ നായിക്, പ്രകാശ് നായിക് എന്നിവര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തര്‍ക്കത്തിനൊടുവില്‍ ഇരുവരും കല്ലുകൊണ്ട് യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു. 

ബോധരഹിതയായി നിലത്തുവീണ യുവതിയെ ഉടന്‍ തന്നെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ നല്‍കിയെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി മരിച്ചു. സംഭവത്തെ തുടര്‍ന്ന് മരിച്ചയാളുടെ അയല്‍വാസികളായ ഇരുവര്‍ക്കുമെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍