ദേശീയം

80കാരിയുടെ മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ അയല്‍വാസിയായ യുവതിയുടെ അലമാരയില്‍; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: 80കാരിയുടെ മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ അയല്‍വാസിയുടെ അലമാരയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കര്‍ണാടകയിലെ ആഭരണഫാക്ടറിയില്‍ ജോലിക്കെത്തിയ ബംഗാള്‍ സ്വദേശിയായ യുവതി പവല്‍ ഖാനാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. 

പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. വയോധികയായ പാര്‍വതമ്മയാണ് കൊല്ലപ്പെട്ടത്. ഇവര്‍ മകനും മരുമകള്‍ക്കുമൊപ്പം ബംഗളൂരിലെ ആനേക്കലില്‍ ഒരു അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് വെറ്റില വാങ്ങാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം പാര്‍വതമ്മ തിരിച്ചെത്തിയിരുന്നില്ല.

അന്നേദിവസം അതേ അപ്പാര്‍ട്ടുമെന്റിലെ മൂന്നാം നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന പവല്‍ നിരവധി തവണ തങ്ങളുടെ വീട്ടിലെത്തിയതായി അമ്മയുമായി ഏറെ നേരം സംസാരിച്ചതായും മകന്‍ പറഞ്ഞു. അമ്മയെ കാണാതായതോടെ പവലിന്റെ അപ്പാര്‍ട്ടുമെന്റിലെത്തിയെങ്കിലും അത് പുറത്തുനിന്ന പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകന്‍ പൊലീസില്‍ പരാതി നല്‍കി. രണ്ടാമതും പവലിന്റെ അപ്പാര്‍ട്ടുമെന്റില്‍ എത്തിയപ്പോള്‍ പൂട്ടിയനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീട് പരിശോധിക്കണമെന്ന് മകന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. 

പരിശോധനക്കിടെയാണ് വയോധികയുടെ മൃതദേഹം അലമാരയ്ക്കുള്ളില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന 80 ഗ്രാം തൂക്കമുള്ള ആഭരണങ്ങള്‍ നഷ്ടമായതായി മകന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത