ദേശീയം

മെയിന്‍പുരിയില്‍ ഡിംപിള്‍ യാദവിന് ലീഡ്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ    : ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്‌സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡിംപിള്‍ യാദവ് ലീഡ് ചെയ്യുന്നു. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയാണ് ഡിംപിള്‍. 

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ബിജെപി സ്ഥാനാര്‍ത്ഥി രഘുരാജ് സിങ് ഷാക്യയേക്കാള്‍ 1783 വോട്ടുകള്‍ക്കാണ് ഡിംപിള്‍ മുന്നിട്ടു നില്‍ക്കുന്നത്. എസ്പി നേതാവ് മുലായം സിങ് യാദവിന്റെ മരണത്തെത്തുടര്‍ന്നാണ് മെയിന്‍പുരിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 

മെയിന്‍പുരിയില്‍ 54.01 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പൊലീസിന് പുറമേ കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍