ദേശീയം

ട്വിറ്ററിലൂടെയുള്ള ഉപദേശം വേണ്ട; എംപിമാരോട് സ്പീക്കര്‍

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി:  സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഉപദേശം വേണ്ടെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല. സ്പീക്കര്‍ എന്ന നിലയില്‍ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ സഭയില്‍ സമയം നല്‍കുന്നുണ്ട്. എന്നാല്‍ ചില അംഗങ്ങള്‍ ട്വിറ്റര്‍ വഴിയാണ് കാര്യങ്ങള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു

സ്പീക്കര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ സഭാംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും അദ്ദേഹം എംപിമാരോട് പറഞ്ഞു. സെഷനിടെ ചോദ്യോത്തരവേളയില്‍ വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യയോട് ചോദ്യം ചോദിക്കാന്‍ മൊയ്ത്രയ്ക്ക് സ്പീക്കര്‍ സമയം അനുവദിച്ചു. അതിനിടെയാണ് സ്പീക്കര്‍ ട്വിറ്ററിനെ കുറിച്ച് പ്രതിപാദിച്ചത്. 

ഫെബ്രുവരിയിലെ ബജറ്റ് സമ്മേളനത്തിനിടെ പ്രിസൈഡിങ്ങ് ഓഫീസര്‍ തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നാരോപിച്ച് മൊയ്ത്ര ട്വീറ്റ് ചെയ്തിരുന്നു. മൊയ്ത്രയുടെ പെരുമാറ്റത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ബിര്‍ല, ചെയറിന്റെ അകത്തും പുറത്തും ഇത്തരം അഭിപ്രായം പറയുന്നത് സഭയുടെ അന്തസ്സും മര്യാദയും ലംഘിക്കുന്നതാണെന്നും സാമൂഹികമാധ്യമങ്ങളില്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍