ദേശീയം

കോട്ട കാത്തു, മെയിന്‍പുരിയില്‍ എസ്പിക്ക് മിന്നും ജയം; 2,88,461 വോട്ടുകളുടെ ഭൂരിപക്ഷം

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവ് വന്ന മെയിന്‍പുരി ലോക്‌സഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസ്പിയുടെ ഡിംപിള്‍ യാദവിന് മിന്നുന്ന വിജയം. ബിജെപിയുടെ രഘുരാജ് സിങ് ഷാക്യയെയാണ് 2,88,461 വോട്ടുകള്‍ക്ക് ഡിംപിള്‍ യാദവ് പരാജയപ്പെടുത്തിയത്. 

സമാജ്‌വാദി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പ്രസ്റ്റീജ് മണ്ഡലമായിരുന്നു ഇത്. മുലായത്തിന്റെ മണ്ഡലം നിലനിര്‍ത്താന്‍ സമാജ് വാദി പാര്‍ട്ടി അരയും തലയും മുറുക്കിയാണ് പ്രചാരണത്തിന് ഇറങ്ങിയത്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുലായം സിങ് യാദവിന്റെ മകനുമായ അഖിലേഷ് യാദവിന്റെ ഭാര്യയാണ് ഡിംപിള്‍ യാദവ്.

അഖിലേഷിനെ സംബന്ധിച്ച് വിജയം ഇരട്ടിമധുരമാണ്. കുടുംബ സീറ്റ് നിലനിര്‍ത്താന്‍  സാധിച്ചു എന്നതിന് പുറമേ അകല്‍ച്ചയില്‍ തുടരുന്ന അമ്മാവന്‍ ശിവ്പാല്‍ യാദവുമായി ഒത്തുതീര്‍പ്പില്‍ എത്താനും ഇതുവഴി സാധിക്കുമെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്