ദേശീയം

'അവനവനു ശരിയെന്നു തോന്നുന്ന നിയമം അനുസരിച്ചു പ്രവര്‍ത്തിക്കാനാവില്ല'; ജഡ്ജി നിയമനത്തില്‍ വീണ്ടും സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജഡ്ജി നിയമനത്തെക്കുറിച്ച് സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നവര്‍ നടത്തുന്ന വിമര്‍ശനങ്ങളില്‍ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. രാജ്യത്തെ നിയമം എന്താണെന്ന് സര്‍ക്കാരിനോട് ഉപദേശിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണിയോട് കോടതി പറഞ്ഞു. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാജ്യസഭയില്‍ നടത്തിയ കന്നിപ്രസംഗത്തില്‍ ജഡ്ജി നിയമന രീതിയെ പരാമര്‍ശിച്ചിരുന്നു.

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് നിയമ നിര്‍മാണത്തിനുള്ള അവകാശം പാര്‍ലമെന്റിന് ആണെങ്കിലും അതു സൂക്ഷ്മ പരിശോധന നടത്താന്‍ കോടതിക്ക് അധികാരമുണ്ടെന്ന്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമത്തില്‍ അവസാന വാക്കു പറയേണ്ടത് കോടതിയാണ്. സ്വയം ശരിയെന്നു തോന്നുന്ന നിയമനം അനുസരിച്ചു ഓരോരുത്തരും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവുമെന്ന് കോടതി പറഞ്ഞു.

ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ നിയമത്തെ സുപ്രീം കോടതി റദ്ദാക്കിയതിനെ ധന്‍കര്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ കോടതി റദ്ദാക്കുന്ന നടപടി ലോകത്ത് ഒരു ജനാധിപത്യത്തിലും ഉണ്ടാവില്ലെന്നായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമര്‍ശം.

കോടതിയുടെ തീര്‍പ്പ് ഈ രാജ്യത്തെ എല്ലാവര്‍ക്കും ബാധകമാണെന്ന് ബെഞ്ച് പറഞ്ഞു. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് അറ്റോര്‍ണി ജനറലിനോട് കോടതി നിര്‍ദേശിച്ചു.

നേരത്തെ നിയമ മന്ത്രി കിരണ്‍ റിജിജു ജഡ്ജി നിയമനത്തെക്കുറിച്ചു നടത്തിയ പരാമര്‍ശവും സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍