ദേശീയം

വിവാഹ ചടങ്ങിനിടയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; നാല് മരണം, 60 പേര്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

ജോധ്പൂര്‍: വിവാഹ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാല് മരണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 60ഓളം പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ജോധ്പൂരില്‍ ബംഗ്രാ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. 

മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നതായാണ് വിവരം. സമീപവാസികള്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ 60 പേരില്‍ 42 പേരെ എംജിഎച്ച് ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ ഹിമാന്‍ഷു ഗുപ്ത അറിയിച്ചു. 

വ്യാഴാഴ്ച വൈകുന്നേരം വരന്‍ എത്തുന്ന ചടങ്ങിന് മുന്‍പായാണ് തീപിടുത്തം ഉണ്ടായത്. 5 സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായാണ് വിവരം. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരാണ് പൊള്ളലേറ്റവരില്‍ ഭൂരിഭാഗം പേരും. വരനും വരന്റെ പിതാവും പൊള്ളലേറ്റവരില്‍ ഉള്‍പ്പെടുന്നു. പൊട്ടിത്തെറിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും