ദേശീയം

നിയുക്ത മുഖ്യമന്ത്രിയെ 'വാരിപ്പുണര്‍ന്ന്' അമ്മ, വികാരനിര്‍ഭരം

സമകാലിക മലയാളം ഡെസ്ക്

സിംല: നിയുക്ത മുഖ്യമന്ത്രിയെ വാരിപ്പുണര്‍ന്ന് അമ്മയുടെ അനുഗ്രഹം. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്ന കോണ്‍ഗ്രസ് നേതാവ് സുഖ്‌വിന്ദര്‍ സിങ് സുഖുവിനെ സഞ്ജൗളി ഹെലിപ്പാഡില്‍ വെച്ചാണ് അമ്മ സന്‍സാര്‍ ദേവി കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിച്ചത്. 

സുഖ്‌വിന്ദര്‍ സിങ് സുഖു ഒരു സാധാരണക്കാരനായ ഒരു പൊതുജന സേവകനാണെന്നും, തുടര്‍ന്നും അങ്ങനെ തന്നെ പ്രവര്‍ത്തിക്കുമെന്നും സന്‍സാര്‍ ദേവി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു ഹിമാചല്‍ കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. 

സത്യാപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാനാണ് പ്രതിഭാ സിങ്ങിന്റെ വീട്ടിലെത്തിയതെന്നും, പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള വിഭാഗീയതയുമില്ലെന്നും സുഖ്‌വിന്ദര്‍ സിങ് സുഖു പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ തെരഞ്ഞെടുത്തതിന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ പ്രസിഡന്റ് സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ക്ക് സുഖ്‌വിന്ദര്‍ സിങ് സുഖു നന്ദി പറഞ്ഞു. 

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ സിംലയിലെത്തിയിട്ടുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്, രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ