ദേശീയം

ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി; ആംബുലന്‍സില്‍ 400 കിലോ മീറ്റര്‍ അകലെയെത്തിച്ച് സംസ്‌കാരം; ഡോക്ടര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍  ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. 28കാരിയായ ഡോക്ടര്‍ വന്ദന അവസ്തിയെ കൊലപ്പെടുത്തിയ ശേഷം വീടിന് നാന്നൂറ് കിലോമീറ്റര്‍ അകലെയെത്തിച്ച് മൃതദേഹം സംസ്‌കരിച്ചു. ഉത്തര്‍പ്രദേശിലെ ലഖിം പൂരില്‍ നവംബര്‍ 26നായിരുന്നു കൊലപാതകം.

വഴക്കിനിടെ വന്ദനയെ ഡോക്ടറായ അഭിഷേക് അവസ്തിയും പിതാവ് ഗൗരി ശങ്കര്‍ അവസ്തിയും ചേര്‍ന്ന് ഭാരമുള്ള വസ്തു കൊണ്ട് അടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അശ്വതി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കൊലപ്പെടുത്തിയ ശേഷം ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മൃതദേഹം ഒരു സ്യൂട്ട്‌കേസിലാക്കിയ ശേഷം ആയുര്‍വേദ ക്ലിനിക്കില്‍ എത്തിക്കുകയും അവിടെ നിന്ന് ഒരു ആംബുലന്‍സ് വിളിച്ച് മൃതദേഹം 400 കിലോമീറ്റര്‍ അകലെയുള്ള ഗഡ് മുക്തേശ്വറില്‍ സംസ്‌കരിക്കുകയായിരുന്നെന്ന് ഖേരി എഎസ്പി അരുണ്‍ കുമാര്‍ സിംഗ് പറഞ്ഞു.

പരാതിയില്‍ സംശയം തോന്നിയ പൊലിസ് തിങ്കളാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച അഭിഷേകിനെ കസ്റ്റഡിയിലെടുത്തു. പിറ്റേദിവസം പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു. അഭിഷേകും പിതാവും ചേര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.  ഇരുവരെയും അറസ്റ്റ് ചെയ്തു.

ഡോക്ടറായ വന്ദനയെ അഭിഷേക് 2014ലാണ് വിവാഹം കഴിച്ചത്. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് സീതാപൂരില്‍ ഗൗരി ചികിത്സാലയ എന്ന പേരില്‍ ആശുപത്രി ആരംഭിച്ച് അവിടെ പ്രാക്ടീസ് ചെയ്യുകയും ചെയ്തുു. ക്രമേണ ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കിനെത്തെ തുടര്‍ന്ന് വന്ദന അടുത്തുളള ഒരു ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. നവംബര്‍ 27നാണ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ പരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്ന് വിലപ്പിടിച്ച സാധനങ്ങളുമായി ഇറങ്ങിപ്പോയെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. ഇരുവരും തമ്മിലുള്ള വഴക്കിനെ പറ്റി പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്‌.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ