ദേശീയം

ആശുപത്രി പരിസരത്തെ പുകവലി ശിക്ഷാര്‍ഹം; ലംഘിക്കുന്നവര്‍ക്ക് 200രൂപ പിഴ; 'എയിംസ്' പുകയില രഹിത മേഖല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എയിംസ് ആശുപത്രി പുകയില രഹിത മേഖലയായി പ്രഖ്യാപിച്ചു. ആശുപത്രി വളപ്പില്‍ ഡോക്ടര്‍മാര്‍, കരാര്‍ ജീവനക്കാര്‍ എന്നിവര്‍ പുക വലിക്കുകയോ പുകയില ഉത്പന്നങ്ങള്‍ ചവയ്ക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എയിംസ് ഡയറക്ടര്‍ വ്യക്തമാക്കി.

ഏതെങ്കിലും കരാര്‍ ജീവനക്കാരനോ സെക്യൂരിറ്റി ജീവനക്കാരോ ആശുപത്രി വളപ്പില്‍ സിഗരറ്റോ ബീഡിയോ വലിക്കുകയോ പുകയില ഉല്‍പ്പന്നം ചവയ്ക്കുകയോ ചെയ്യുന്നതായി കണ്ടെത്തിയാല്‍, അദ്ദേഹത്തെ സേവനത്തില്‍ നിന്ന് പിരിച്ചുവിടും. എല്ലാ വകുപ്പുമേധാവികളോടും തങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരോട് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ആശുപത്രി വളപ്പില്‍ രോഗികള്‍, പരിചാരകര്‍, സന്ദര്‍ശകര്‍, ജീവനക്കാര്‍ എന്നിവരെ ഒരു തരത്തിലും പുകയില ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പുകയിലയുടെ ഉപയോഗം മരണത്തിന്റെ പ്രധാന കാരണങ്ങളിലേക്കും ക്യാന്‍സര്‍, കാര്‍ഡിയോവാസ്‌കുലര്‍ രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സാംക്രമികേതര രോഗങ്ങള്‍ക്ക് പ്രധാനകാരണമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. 

ലംഘിക്കുന്നവരില്‍ നിന്ന് പിഴായി 200 രൂപ ഈടാക്കും. പൊതുജന താത്പര്യാര്‍ഥം, ആശുപത്രി കെട്ടിടങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹിയിലെ എയിംസ് ആശുപത്രി പരിസരം പുകയില രഹിത മേഖലയായി പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു