ദേശീയം

ഭിക്ഷ യാചിച്ചു നടന്നു; ഇരുട്ടി വെളുക്കുമ്പോഴെക്കും 10 വയസുകാരന്‍ ലക്ഷപ്രഭു

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: കോവിഡ് ബാധിച്ച് അമ്മ മരിക്കാന്‍ ഇടയായതിനെ തുടര്‍ന്ന് ഭിക്ഷ യാചിക്കേണ്ടി വന്ന പത്തുവയസുകാരന്‍ കോടികളുടെ സ്വത്തിന്റെ ഉടമയായി. മരിക്കുന്നതിന് മുന്‍പ് മുത്തച്ഛന്‍ സ്വത്തിന്റെ പകുതി ഇഷ്ടദാനമായി നല്‍കിയതോടെയാണ്. ഇതോടെ ബന്ധുക്കള്‍ പത്തുവയസുകാരനെ തിരയുകയായിരുന്നു. ഡെറാഡൂണിലാണ് സംഭവം.

കാളിയാറിലെ തെരുവുകളിലൂടെ ഷാസീബ് ഭിക്ഷയാചിക്കുന്ന വിവരം ഒരു ഗ്രാമീണനാണ് കുട്ടിയുടെ ഇളയച്ഛനെ അറിയിച്ചത്. അവര്‍ കുട്ടിയെ വ്യാഴാഴ്ച സ്വന്തം പ്രദേശമായ സഹാറന്‍പൂരിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ പേരിലാണ് മുത്തച്ഛന്‍ തറവാടും ഏറെ ഭുമിയും എഴുതിവച്ചത്.

ഭര്‍ത്താവിന്റെ മരണത്തുടര്‍ന്ന് കുട്ടിയുടെ അമ്മ കുട്ടിയുമായി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ ബന്ധുക്കള്‍ കാളിയാറില്‍ കുട്ടിയുടെ ഉമ്മയെ തിരഞ്ഞെങ്കിലും അവരെ കണ്ടെത്താനായില്ല. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ഉമ്മ മരിച്ചതിന് പിന്നാലെ താന്‍ എകാന്തവാസം അനുഭവിക്കുകയായിരുന്നെന്ന് കുട്ടി അവരെ അറിയിച്ചു.

കാണാതായതിന് പിന്നാലെ കുട്ടിയുടെ ഫോട്ടോ ബന്ധുക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുകയും കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.രണ്ട് വര്‍ഷം മുമ്പാണ് ഷാസീബിന്റെ മുത്തച്ഛന്‍ മുഹമ്മദ് യാക്കൂബ് മരിച്ചത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി