ദേശീയം

കര്‍ണാടക നിയമസഭയില്‍ സവര്‍ക്കറുടെ ചിത്രം; പ്രതിഷേധവുമായി പ്രതിപക്ഷം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാട നിയമസഭയില്‍ ഹിന്ദുത്വ നേതാവ് വിഡി സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം. കോണ്‍്ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നിയമസഭയില്‍ ഒരു വിവാദ വ്യക്തിയെ അവതരിപ്പിക്കേണ്ട ആവശ്യമെന്തെന്നും അദ്ദേഹം ചോദിച്ചു. സഭയ്ക്ക് പുറത്ത് ജവഹര്‍ലാല്‍ നെഹ്രു, ശ്രീനാരായണ ഗുരു തുടങ്ങി നിരവധി പേരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

ഞങ്ങള്‍ നിയമസഭ തടസപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. കാരണം സഭാ സമ്മേളനത്തില്‍ സര്‍ക്കാരിന്റെ അഴിമതി തുറന്നുകാണിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. അതിനാല്‍ പ്രതിപക്ഷത്തോട് ആലോചിക്കുക പോലും ചെയ്യാതെ സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ച് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ പറഞ്ഞു.

സവര്‍ക്കറെ കുറിച്ചുള്ള സംസ്ഥാന വ്യാപക പ്രചാരണ പരിപാടിയുടെ ഭാഗമായാണ് സവര്‍ക്കറുടെ ചിത്രം സഭയ്ക്കുള്ളില്‍ പ്രദര്‍ശിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചതെന്നാണ് നേതൃത്വം പറയുന്നത്.

1950ല്‍ നാലുമാസത്തോളം സവര്‍ക്കര്‍ ബെലഗാവിയിലെ ഹിന്‍ഡാല്‍ഗ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കിടന്നിട്ടുണ്ട്. മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രതിഷേധ സമരം നടത്തിയതിനാണ് സവര്‍ക്കറെ അന്ന് കരുതല്‍ തടങ്കലിലാക്കിയത്. ഇനി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കില്ലെന്ന് കുടുംബം എഴുതി നല്‍കിയതിന് ശേഷമാണ് അന്ന് സവര്‍ക്കറെ വിട്ടയച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു