ദേശീയം

പോസ്റ്റുമോര്‍ട്ടത്തിന് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമല്ല: ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ: സംസ്ഥാനത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇത്തരം ഉത്തരവ് നിലവിലില്ലെന്നും മന്ത്രി പറഞ്ഞു. കല്ലൂര്‍ക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ആവശ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ ആശുപത്രികളില്‍ ആര്‍ടിപിസിആര്‍ പരിശോധന സംവിധാനം ഇല്ലാതായതോടെ പോസ്റ്റുമോര്‍ട്ടങ്ങള്‍ക്കുണ്ടാവുന്ന കാലതാമസം ചൂണ്ടികാട്ടി എംഎല്‍എ നേരത്തെ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടി ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടത്തിന് ആര്‍ടിപിസിആര്‍ പരിശോധനക്ക് കാലതാമസമുണ്ടാകുന്നതും പോസ്റ്റുമോര്‍ട്ടം ഒന്നിലധികം ദിവസം വൈകുന്നതിന്റെയും ദുരവസ്ഥ യോഗത്തില്‍ അധ്യക്ഷനായിരുന്ന എംഎല്‍എ മന്ത്രിക്ക് മുന്നില്‍ ബോധ്യപ്പെടുത്തിയത്.ഇതോടെയാണ് അങ്ങനെ ഉത്തരവില്ലെന്നും പരിശോധന നിര്‍ബന്ധമല്ലെന്നും മന്ത്രി പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം