ദേശീയം

ഇതൊക്കെ വിചിത്രമായ കാര്യങ്ങള്‍; ഭാരത് ജോഡോ യാത്ര തുടരും; രാഹുലിന്റെ ജനപിന്തുണ ബിജെപി ഭയക്കുന്നു; കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. യാത്രതടസപ്പെടുത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ജനപിന്തുണ വര്‍ധിക്കുന്നത് ബിജെപി ഭയപ്പെടുന്നു. തടസങ്ങളെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഭാരത് ജോഡോ യാത്ര നാളെ ഡല്‍ഹിയില്‍ എത്തും. യാത്രയില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌കും ധരിക്കണമെന്ന നിര്‍ദേശം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നല്‍കിയതായി കെസി വേണുഗോപാല്‍ പറഞ്ഞു. കേന്ദ സര്‍ക്കാര്‍ ഇപ്പോള്‍ യാത്രയുമായി ബന്ധപ്പെട്ട് പറയുന്നതൊക്കെ വിചിത്രമായ കാര്യങ്ങളാണ്. കോവിഡുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് ഒരുമടിയുമില്ല. യാത്രയില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കും. ഇതുവരെ അന്താരാഷ്ട്ര വിമാനസര്‍വീസ് ഏതെങ്കിലും നിര്‍ത്തിയിട്ടുണ്ടോ?.  ചൈനയിലാണ് കോവിഡിന്റെ വലിയ വ്യാപനം. ചൈനയില്‍ നിന്നുള്ളതോ, ഇവിടെ നിന്ന് അങ്ങോട്ടേക്ക് ഉള്ളതോ ആയ ഒരു വിമാനം പോലും റദ്ദാക്കിയിട്ടില്ല. കൂടാതെ ഒരു സംസ്ഥാനത്തും മുഖ്യമന്ത്രിയുടെയോ, മന്ത്രിമാരുടെയോ പരിപാടികള്‍ മാറ്റിവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗുജറത്തിലും മധ്യപ്രദേശിലും വലിയ ഷോകള്‍ നടക്കുകയാണ്. ഇതിനൊന്നുമില്ലാത്ത കാര്യങ്ങള്‍ ജോഡോ യാത്രക്ക് മാത്രം ഉണ്ടാകുന്നു. വിദഗ്ധരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ വേണ്ടത്. അല്ലാതെ സര്‍ക്കാര്‍ തോന്നുംപോലെ പറയേണ്ടതല്ല. കോവിഡ് മാര്‍ഗനിര്‍ദേശം ആദ്യം ഇത് പാലിക്കേണ്ടത് പ്രധാനമന്ത്രിയാണ്. മൂന്ന് ദിവസം മുന്‍പാണ് ത്രിപുരയിലെ വന്‍പരിപാടിയില്‍ പങ്കെടുത്തത്.ജോഡോ യാത്രയുടെ വന്‍വിജയത്തില്‍ വിറളിപൂണ്ട് അതിനെ തടസപ്പെടുത്താനുള്ള മാര്‍ഗമായാണ് ഇത് തോന്നുന്നതെന്നും കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു