ദേശീയം

പിടിച്ചെടുത്തത് 10,400 കിലോ കഞ്ചാവ്, കൂട്ടിയിട്ട് കത്തിച്ച് പൊലീസ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: വന്‍ ലഹരി വേട്ടയുമായി ആന്ധ്രാപ്രദേശ് പൊലീസ്. 10,400 കിലോ ഗ്രാം കഞ്ചാവ് ആന്ധ്രാപ്രദേശ് പൊലീസ് കൂട്ടിയിട്ട് കത്തിച്ചു. ലഹരി മരുന്നിന് എതിരെയുള്ള ഓപ്പറേഷന്‍ പരിവര്‍ത്തനിലൂടെ പിടിച്ചെടുത്ത കഞ്ചാവാണ് കൂട്ടത്തോടെ കത്തിച്ചത്. 

രണ്ട് ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് വിശാഖപട്ടണം റേഞ്ച് ഡിഐജി ഹരികൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. 
ഒഡീഷയില്‍ നിന്നാണ് ആന്ധ്രയിലേക്ക് ഏറ്റവും കൂടുതല്‍ കഞ്ചാവ് എത്തുന്നത് എന്നാണ് പൊലീസ് പറയുന്നത്. 

ഇതിനോടകം ആന്ധ്രയില്‍ 7,500 ഏക്കര്‍ കഞ്ചാവ് തോട്ടം നശിപ്പിച്ചു. 3,500 പേര്‍ അറസ്റ്റിലായെന്നും ഡിഐജി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും