ദേശീയം

മകളുടെ അശ്ലീല വീഡിയോ 15കാരന്‍ പ്രചരിപ്പിച്ചു; ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് സൈനികനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഗുജറാത്തിലെ നദിയാദിലാണ് സംഭവം. മെല്‍ജിഭായ് വഘേല എന്നയാളെയാണ് ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയത്. 

ഇദ്ദേഹത്തിന്റെ മകള്‍ പഠിച്ചിരുന്ന സ്‌കൂളിലെ തന്നെ വിദ്യാര്‍ത്ഥിയായ 15കാരണാണ് വിഡിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചത്. ഇത് ചോദ്യം ചെയ്യാനായി പതിനഞ്ചുകാരന്റെ വീട്ടിലെത്തിയതായിരുന്നു ജവാന്‍. 

15കാരന്റെ ബന്ധുക്കളാണ് ജവാനെ മര്‍ദിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. വിഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനായി സൈനികനും കുടുംബവും 15കാരന്റെ വീട്ടിലെത്തിയിരുന്നെന്ന് ബിഎസ്എഫും സ്ഥിരീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു