ദേശീയം

നടി ഇഷ ആല്യയുടെ കൊലപാതകത്തില്‍ ട്വിസ്റ്റ്; ഭര്‍ത്താവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഝാര്‍ഖണ്ഡ് നടി ഇഷ ആല്യ വെടിയേറ്റു മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ഇഷ ആല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് പ്രകാശ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചന നടത്തി ഇഷ ആല്യയെ പ്രകാശ് കുമാര്‍ കൊലപ്പെടുത്തി എന്നതാണ് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നത്.

ബംഗാളിലെ ഹൗറയില്‍ ബുധനാഴ്ച രാവിലെയാണ് ഇഷ ആല്യ കൊല്ലപ്പെട്ടത്. റാഞ്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് കാറില്‍ പോകവേ, മോഷണ സംഘത്തിന്റെ വെടിയേറ്റ് ഇഷ ആല്യ മരിച്ചു എന്നാണ് പ്രകാശ് കുമാര്‍ ഇന്നലെ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇഷ ആല്യയുടെ മരണത്തിന് പിന്നില്‍ പ്രകാശ് കുമാര്‍ ആണ് എന്നാണ് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നത്.

പ്രകാശ് കുമാറും സഹോദരനും ചേര്‍ന്ന് ഇഷ ആല്യയെ പതിവായി ഉപദ്രവിച്ചിരുന്നതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്നലെ വൈകീട്ടാണ് ഝാര്‍ഖണ്ഡിലുള്ള ഇഷയുടെ ബന്ധുക്കള്‍ ഹൗറയില്‍ എത്തി പൊലീസിന് പരാതി നല്‍കിയത്.

പ്രകാശ് കുമാറിന്റെ രണ്ടാമത്തെ ഭാര്യയാണ് ഇഷ. പ്രകാശ് കുമാറിന്റെ ആദ്യ ഭാര്യയും ഇഷയെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയില്‍ പറയുന്നു. കേസിന്റെ തുടക്കത്തില്‍ തന്നെ പ്രകാശ് കുമാറിന്റെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മോഷണ ശ്രമം ചെറുക്കുന്നതിനിടെ, അക്രമിസംഘത്തിന്റെ വെടിയേറ്റ് ഭാര്യ മരിച്ചു എന്നാണ് പ്രകാശ് കുമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണ് എന്ന സംശയവും പ്രകാശ് കുമാറിന്റെ അറസ്റ്റിന് കാരണമായിട്ടുണ്ട്. തൊട്ടരികില്‍ നിന്നാണ് വെടിയുതിര്‍ത്തത് എന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പ്രകാശ് കുമാറിനെതിരെയുള്ള സംശയം വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു