ദേശീയം

'എന്റെ കുട്ടിയുടെ അച്ഛന്‍'; എംഎല്‍എയ്‌ക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: താനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതി ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന്‌ എംഎല്‍എ. കര്‍ണാടക ബിജെപി എംഎല്‍എ രാജ്കുമാറാണ് യുവതി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന ആരോപണവുമായി രംഗത്തുവന്നത്. എന്നാല്‍ എംഎല്‍എയില്‍ തനിക്ക് ഒരു കുട്ടിയുണ്ടെന്നും തനിക്ക് നീതിവേണമെന്നും ആവശ്യപ്പെട്ട് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കുന്നുവെന്ന് ആരോപിച്ച് സേദം എംഎല്‍എ വിദാന സൗധ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ബിജെപി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി ആറിന് രാത്രി ഒന്‍പത് മണി വരെ പൊലീസ് ചോദ്യം ചെയ്തതായും യുവതി പറയുന്നു.

അഭിഭാഷകര്‍ക്കൊപ്പമെത്തിയാണ് യുവതി എംഎല്‍എ പാട്ടിലിനെതിരെ അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം