ദേശീയം

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കളും ഹിജാബ് ധരിക്കേണ്ടിവരും; ബിജെപി മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കള്‍ ഹിജാബ് ധരിക്കാന്‍ ആവശ്യപ്പെടുന്ന നിയമം കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് കര്‍ണാടക ഊര്‍ജ മന്ത്രി സുനില്‍ കുമാര്‍. സിദ്ധരാമയ്യയും കോണ്‍ഗ്രസും ഇത്തരം മാനസികാവസ്ഥയില്‍ നിന്ന് കരകയറണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് ജനവിധി ലഭിച്ചാല്‍ എല്ലാ ഹിന്ദുക്കളും ഹിജാബ് ധരിക്കണമെന്ന നിയമം പോലും വന്നേക്കാം. സിദ്ധരാമയ്യയും കോണ്‍ഗ്രസും ഇത്തരം മാനസികാവസ്ഥയില്‍ നിന്ന് കരകയറണം. ഇന്നലെ ഡികെ ശിവകുമാര്‍ കൊടി നീക്കം ചെയ്തുവെന്ന തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചു. തെറ്റായ പ്രസ്താവനകളുമായി ഇപ്പോഴും കോണ്‍ഗ്രസ് മുന്നോട്ടുപോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹിജാബിനോടോ. കാവി ഷാള്‍ ധരിക്കുന്നതിനോ അനകൂലമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ന് ചേരുന്ന കര്‍ണാടക മന്ത്രിസഭായോഗം ഇക്കാര്യം വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ സംസ്ഥാനത്ത് ഹിജാബുമായി ഉണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുമായി ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ധരിക്കുന്ന വ്യക്തിയാണ് എന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഹിജാബ് ആകട്ടെ, ജീന്‍സ് ആകട്ടെ, ബിക്കിനി ആകട്ടെ... ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് സ്ത്രീയുടെ അവകാശമാണ്. അതിന് ഇന്ത്യന്‍ ഭരണഘടന അനുമതി നല്‍കുന്നുണ്ട്. സ്ത്രീയെ പീഡിപ്പിക്കുന്നത് നിര്‍ത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

സ്‌കൂളുകളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനത്തെ പിന്തുണച്ച് മധ്യപ്രദേശ് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പര്‍മര്‍. സ്‌കൂളുകളില്‍ ഹിജാബ് നിരോധിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു

'ഹിജാബ് സ്‌കൂള്‍ യൂണിഫോമിന്റെ ഭാഗമല്ല, അതിനാലാണ് സ്‌കൂളുകളില്‍ അത് ധരിക്കുന്നത് നിരോധിക്കേണ്ടത്. സ്‌കൂളിലല്ല, വീടുകളിലാണ് ആളുകള്‍ ആചാരങ്ങള്‍ പാലിക്കേണ്ടത്. സ്‌കൂളുകളില്‍ ഡ്രസ് കോഡ് കര്‍ശനമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂളുകളില്‍ ഹിജാബ് ധരിക്കുന്നത് മധ്യപ്രദേശിലും നിരോധിക്കുമോയെന്ന ചോദ്യത്തിന്, ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത അധ്യയനവര്‍ഷം മുതല്‍ എല്ലാ സ്‌കൂളുകളിലും ഡ്രസ് കോഡ് കര്‍ശനമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

്അതേസമയം ബിജെപിയുടെ മാനസികപാപ്പരത്തത്തിന്റെ ഉദാഹരണമാണിതെന്ന് കോണ്‍്ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. സ്‌കൂളുകളില്‍ പോലും ഭിന്നിപ്പിന്റെ സ്വരമാണ് ഇവര്‍ ഉയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അബ്ബാസ് ഹാഫിസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി