ദേശീയം

അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തില്‍ വരും; വന്‍ ഭൂരിപക്ഷം നേടുമെന്ന് മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അഞ്ചുസംസ്ഥാനങ്ങളിലും ബിജെപി വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എഎന്‍ഐയ്ക്ക് നല്‍കി അഭിമുഖത്തിലാണ് തെരഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് മോദി പ്രതീക്ഷ പ്രകടിപ്പിച്ചത്.

തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നി സംസ്ഥാനങ്ങളില്‍ വന്‍ ഭൂരിപക്ഷം നേടി ബിജപി സര്‍ക്കാര്‍ അധികാരത്തില്‍ വരും. അഞ്ചു സംസ്ഥാനങ്ങളിലും ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വന്‍ ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.

ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ മെച്ചപ്പെട്ട ഭരണം കാഴ്ച വെയ്ക്കാന്‍ ബിജെപിക്ക് അവസരം നല്‍കും. എല്ലാവരെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള സമഗ്രമായ വികസനമാണ് ബിജെപി ലക്ഷ്യമിടുന്നത്. എവിടെയും ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നില്ല. ഭരണ അനുകൂല സാഹചര്യമാണ് സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത്. 

ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി വിജയിക്കുന്നതാണ് കണ്ടുവരുന്നത്. അടുത്ത കാലത്ത് നടന്ന നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി വിജയിച്ചു. 2014, 2017, 2019 തെരഞ്ഞെടുപ്പുകളിലെ ബിജെപി വിജയം സൂചിപ്പിച്ച് കൊണ്ടാണ് മോദിയുടെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക