ദേശീയം

ബിക്കിനിയോ ഹിജാബോ എന്തുമാകട്ടേ; എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് സ്ത്രീയുടെ അവകാശമാണ്: പ്രിയങ്ക ഗാന്ധി

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ബിജെപി സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 
'ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ധരിക്കുന്ന വ്യക്തിയാണ്. അത് ഹിജാബ് ആകട്ടെ, ജീന്‍സ് ആകട്ടെ, ബിക്കിനി ആകട്ടെ. ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് സ്ത്രീയുടെ അവകാശമാണ്. എന്തു വസ്ത്രം ധരിക്കണമെന്ന് ഒു സ്ത്രീയോട് പറയാന്‍ ആര്‍ക്കും അധികാരമില്ല. അതിന് ഇന്ത്യന്‍ ഭരണഘടന അനുമതി നല്‍കുന്നുണ്ട്. ഇതില്‍ രാഷ്ട്രീയം കൊണ്ടുവരാന്‍ പാടില്ല.' പ്രിയങ്ക പറഞ്ഞു. 

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കള്‍ ഹിജാബ് ധരിക്കാന്‍ ആവശ്യപ്പെടുന്ന നിയമം കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് കര്‍ണാടക ഊര്‍ജ മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. സിദ്ധരാമയ്യയും കോണ്‍ഗ്രസും ഇത്തരം മാനസികാവസ്ഥയില്‍ നിന്ന് കരകയറണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ജനവിധി ലഭിച്ചാല്‍ എല്ലാ ഹിന്ദുക്കളും ഹിജാബ് ധരിക്കണമെന്ന നിയമം പോലും വന്നേക്കാം. സിദ്ധരാമയ്യയും കോണ്‍ഗ്രസും ഇത്തരം മാനസികാവസ്ഥയില്‍ നിന്ന് കരകയറണം. ഇന്നലെ ഡികെ ശിവകുമാര്‍ കൊടി നീക്കം ചെയ്തുവെന്ന തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചു. തെറ്റായ പ്രസ്താവനകളുമായി ഇപ്പോഴും കോണ്‍ഗ്രസ് മുന്നോട്ടുപോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹിജാബിനോടോ, കാവി ഷാള്‍ ധരിക്കുന്നതിനോ അനകൂലമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിജാബ് നിരോധന്ത്തിന് പിന്നാലെ, കര്‍ണാടകയിലെ നിരവധി കോളജുകളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ, സംസ്ഥാനത്തെ ഹൈസ്‌കൂള്‍, കോളജുകള്‍ക്ക് സര്‍ക്കാര്‍ മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന