ദേശീയം

ടിപിആര്‍ താഴേക്ക്, ഇന്നലെ 67,084 പേര്‍ക്കു കോവിഡ്; 1241 മരണം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 67,084 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് 4.44 ശതമാനം. 1241 മരണങ്ങളാണ് ഇന്നലെ കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്.

ഇന്നലെ മാത്രം 1,67,882 പേര്‍ രോഗമുക്തി നേടി. നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 7,90,789 ആണ്. ആകെ മരണം 5,06,520.

ഇതുവരെ 1,71,28,19947 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൂടുതല്‍ കേരളത്തില്‍ 

സംസ്ഥാനത്ത് ഇന്നലെ 23,253 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂര്‍ 966, പാലക്കാട് 866, വയനാട് 803, കാസര്‍ഗോഡ് 379 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 84,919 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,23,059 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,14,865 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8194 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1285 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 2,58,188 കോവിഡ് കേസുകളില്‍, 3.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 29 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 198 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 627 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 60,793 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 47,882 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5437, കൊല്ലം 2592, പത്തനംതിട്ട 1350, ആലപ്പുഴ 2861, കോട്ടയം 3002, ഇടുക്കി 1548, എറണാകുളം 9781, തൃശൂര്‍ 7307, പാലക്കാട് 3005, മലപ്പുറം 2696, കോഴിക്കോട് 4450, വയനാട് 959, കണ്ണൂര്‍ 2295, കാസര്‍ഗോഡ് 599 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,58,188 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 60,26,884 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

ബിജെപിക്ക് വോട്ടുചെയ്തത് ഒന്നും രണ്ടുമല്ല, എട്ടു തവണ; കള്ളവോട്ടു ചെയ്തയാള്‍ അറസ്റ്റില്‍ (വീഡിയോ)

ഇഷ്ടമുള്ള വിശ്വാസ രീതി പിന്തുടരാന്‍ ആര്‍ക്കും അവകാശം, സ്വകാര്യതാ അവകാശത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി

രാജ്യത്ത് 18ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ഉടന്‍ റദ്ദാക്കും?, കാരണമിത്

ആവേശം മൂത്ത് തിക്കും തിരക്കും; ശാന്തരാവാൻ പറഞ്ഞിട്ടും രക്ഷയില്ല; രാഹുലും അഖിലേഷും വേദിവിട്ടു (വീഡിയോ)