ദേശീയം

കോവിഡിന് പിന്നാലെ സ്ലീപ് അപ്‌നിയ; ബപ്പി ലഹിരിയുടെ മരണത്തിന് കാരണം അസാധാരണ രോഗാവസ്ഥ, അറിയേണ്ടതെല്ലാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സംഗീത സംവിധായകന്‍ ബപ്പി ലഹിരിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ് ലോകം. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.കഴിഞ്ഞ വര്‍ഷം കോവിഡില്‍ നിന്ന് മുക്തി നേടിയ ശേഷം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ബപ്പി ലഹിരിയെ അലട്ടിയിരുന്നു.

ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസ്സവുമായി ബന്ധപ്പെട്ട ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ ( obstructive sleep apnea) ആണ് ബപ്പി ലഹിരിയുടെ മരണത്തിന് പ്രധാന കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 2021 മുതലാണ് ഈ രോഗാവസ്ഥ ബപ്പി ലഹിരിയില്‍ കണ്ടുവന്നത്.

എന്താണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ?

ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസ്സമാണ് സ്ലീപ് അപ്‌നിയ. നല്ല ഉറക്കത്തെ സാരമായി ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണിത്. ഉറക്കത്തിനിടയ്ക്ക് ശ്വാസനാളി ദുര്‍ബലമായി അയഞ്ഞുപോകുകയോ അടഞ്ഞുപോകുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ലീപ് അപ്‌നിയ. മൂന്ന് തരത്തിലുള്ള സ്ലീപ് അപ്‌നിയയില്‍ ഒന്നാണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്‌നീയ. ഇങ്ങനെ വരുമ്പോള്‍ ഉറങ്ങുന്ന ആള്‍ ശ്വാസമെടുക്കാന്‍ ശ്രമിക്കുമ്പോള്‍ തടസ്സമുള്ള ഭാഗത്തുകൂടെ വായു ഞെങ്ങിഞെരുങ്ങി പുറത്തേയ്ക്ക് വരികയും ഉച്ചത്തിലുള്ള കൂര്‍ക്കം വലിക്ക് കാരണമാകുകയും ചെയ്യുന്നു. പൊതുവേ അമിത ഭാരമുള്ളവരിലാണ് ഈ അവസ്ഥ കണ്ടുവരുന്നത്. 

ഉച്ചത്തിലുള്ള കൂര്‍ക്കം വലിയാണ് ഇതിന്റെ ഒരു ലക്ഷണം. പകല്‍ സമയത്തെ ഉറക്കം, പകല്‍ സമയത്ത് ഒന്നിലും ഏകാഗ്രത ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥ എന്നിവയും മറ്റു ലക്ഷണങ്ങളാണ്. ഉറക്കത്തിനിടെ ശ്വാസംതടസ്സം മൂലം പെട്ടെന്ന് എഴുന്നേല്‍ക്കുന്നതും ഈ രോഗത്തിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്. രാവിലെയുള്ള തലവേദന, തൊണ്ട വരള്‍ച്ച, ഉയര്‍ന്ന രക്താതിസമ്മര്‍ദ്ദം, സ്വഭാവം മാറല്‍ എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി