ദേശീയം

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആശ്വാസം; വിമാന സര്‍വീസ് നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ യുക്രൈനിലേക്കുള്ള വിമാന സര്‍വീസ് നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കി. റഷ്യയുമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് യുക്രൈന്‍ വിടാന്‍ ഇന്ത്യക്കാരോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇവരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് യുക്രൈനിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയത്.

എയര്‍ ബബിള്‍ ക്രമീകരണം അനുസരിച്ച് ഇന്ത്യയ്ക്കും യുക്രൈനും ഇടയില്‍ വിമാന സര്‍വീസുകള്‍ അനുവദിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ സീറ്റുകളുടെയും വിമാനങ്ങളുടെയും എണ്ണം നിയന്ത്രിച്ച് കൊണ്ടാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ വിമാന സര്‍വീസുകള്‍ അനുവദിച്ചിരുന്നത്. യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ ഈ നിയന്ത്രണങ്ങളാണ് നീക്കിയത്. 

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആശ്വാസം

യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ ഉടന്‍ തന്നെ നാട്ടില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് കൂടുതല്‍ ഇളവ് അനുവദിച്ചത്. ഇതോടെ എത്ര വിമാന സര്‍വീസുകള്‍ വേണമെങ്കിലും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടത്താം. ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഉള്‍പ്പെടെയാണിത്. യാത്രക്കാരുടെ ആവശ്യകത പരിഗണിച്ചാണ് കൂടുതല്‍ സര്‍വീസുകള്‍ അനുവദിച്ചത്. വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്ന കാര്യം ആലോചിച്ച് വരികയാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ