ദേശീയം

ഹരിയാനയില്‍ 75 ശതമാനം ജോലി തദ്ദേശീയര്‍ക്ക്; സ്‌റ്റേ സുപ്രീം കോടതി നീക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹരിയാനയില്‍ സ്വകാര്യ മേഖലയിലെ 75 ശതമാനം ജോലിയും തദ്ദേശവാസികള്‍ക്കു സംവരണം ചെയ്ത സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ ഇടക്കാല സ്റ്റേ സുപ്രീം കോടതി നീക്കി. നാലാഴ്ചയ്ക്കകം കേസില്‍ തീര്‍പ്പുണ്ടാക്കാന്‍ ഹൈക്കോടതിയോടു നിര്‍ദേശിച്ച സുപ്രീം കോടതി അതുവരെ തൊഴില്‍ദാദാക്കളുടെ മേല്‍ സമ്മര്‍ദം പാടില്ലെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേസിന്റെ മെരിറ്റിലേക്കു കടക്കുന്നില്ലെന്ന്, ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. നാലാഴ്ചയ്ക്കകം കേസില്‍ ഹൈക്കോടതി തീര്‍പ്പുണ്ടാക്കണം. കക്ഷികള്‍ കേസ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടരുത്. അതേസമയം ഈ കാലയളവില്‍ തൊഴില്‍ ദാതാക്കള്‍ക്കു മേല്‍ സര്‍ക്കാര്‍ നിര്‍ബന്ധം ചെലുത്താനും പാടില്ലെന്ന് ബെഞ്ച് നിര്‍ദേശിച്ചു. 

നിയമം സ്റ്റേ ചെയ്യുന്നതിന് ഹൈക്കോടതി വ്യക്തമായ കാരണം വിശദീകരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹരിയാന സര്‍ക്കാരിനു വേണ്ടി ഹാജരായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം