ദേശീയം

സഹോദരിക്കായി വോട്ടു തേടി സോനു സൂദ് എത്തി; വാഹനം പൊലീസ് പിടിച്ചെടുത്തു  

സമകാലിക മലയാളം ഡെസ്ക്

അമൃത്സർ: പഞ്ചാബ് നിയമസഭ വോട്ടെടുപ്പിനിടെ പോളിങ് ബൂത്തിലെത്തിയ ബോളിവുഡ് നടൻ സോനു സൂദിനെ തടഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥിയായി സോനു സൂദിന്‍റെ സഹോദരി മാളവിക സൂദ് മത്സരിക്കുന്ന സാഹചര്യത്തിലാണ് താരം വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളിൽ സന്ദർശനം നടത്തിയത്. തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരാണ് സോനു സൂദിന്‍റെ വാഹനം തടഞ്ഞത്.

താരം മറ്റ് ബൂത്തുകൾ സന്ദർശിക്കാതിരിക്കാൻ അദ്ദേഹത്തിന്‍റെ വാഹനം കമീഷന്‍റെ നിർദേശ പ്രകാരം പൊലീസ് പിടിച്ചെടുത്തു. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ശിരോമണി അകാലിദൾ നൽകിയ പരാതിയിലാണ് കമീഷന്‍റെ നടപടി. പഞ്ചാബിലെ മോഗ മണ്ഡലത്തിലാണ് സംഭവം. 

പഞ്ചാബിൽ 117 മണ്ഡലങ്ങളിലായി 1304 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. ഭരണകക്ഷിയായ കോൺഗ്രസ് ഇക്കുറി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ആം ആദ്മി പാർട്ടിയാണ് തെരഞ്ഞെടുപ്പ് ​ഗോദയിലെ മുഖ്യ എതിരാളികൾ. ബിജെപിയും ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട്. കോൺഗ്രസ് വിട്ടുവന്ന മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പാർട്ടിയെ കൂടെനിർത്തിയാണ് ബിജെപി മത്സരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ