ദേശീയം

യാത്രക്കാര്‍ 164, ആകാശമധ്യേ വിമാനത്തിന് സാങ്കേതിക തകരാറെന്ന് സംശയം; ബംഗളൂരുവില്‍ സുരക്ഷിതമായി പറന്നിറങ്ങി 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: 164 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന് യാത്രാമധ്യേ സാങ്കേതിക തകരാര്‍ സംഭവിച്ചതായി സംശയം. എന്നാല്‍  വിമാനം സുരക്ഷിതമായി ബംഗളൂരു വിമാനത്താവളത്തില്‍ പറന്നിറങ്ങി. 

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന എഐ 504 എയര്‍ ഇന്ത്യ വിമാനത്തിന് യാത്രാമധ്യേ സാങ്കേതിക തകരാര്‍ സംഭവിച്ചതായി പൈലറ്റിന് സംശയം തോന്നിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹൈഡ്രോളിക് ലെവല്‍ താഴുന്നതായാണ് പൈലറ്റിന് സംശയം തോന്നിയത്. എന്നാല്‍ സുരക്ഷിതമായി ബംഗളൂരുവില്‍ പറന്നിറങ്ങിയതായി എയര്‍ഇന്ത്യ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഞായറാഴ്ച രാത്രി 9.38നാണ് വിമാനം ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 12.47നാണ് സുരക്ഷിതമായി വിമാനം ബംഗളൂരുവില്‍ പറന്നിറങ്ങിയത്. പതിവുപോലെ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി.  ഒരു അടിയന്തര സാഹചര്യവും വേണ്ടി വന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാര്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

ആനയിറങ്ങിയാൽ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു