ദേശീയം

പറന്നിറങ്ങി ബിജെപി അധ്യക്ഷന്‍; സ്‌കൂളിന്റെ മതില്‍ തകര്‍ന്നു വീണു ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ ഹെലികോപ്ടര്‍ ഇറങ്ങുന്നതിനിടെ സ്‌കൂളിന്റെ മതില്‍ തകര്‍ന്നു. ഉത്തര്‍പ്രദേശിലെ ബലിയയിലാണ് സംഭവം. ബലിയയിലെ പെഫ്‌ന അസംബ്ലി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനാണ് നഡ്ഡ എത്തിയത്. 

പെഫ്‌നയിലെ  ഇന്റർ  മീഡിയേറ്റ് കോളജ് ഗ്രൗണ്ടില്‍ നഡ്ഡയുടെ ഹെലികോപ്ടര്‍ ഇറങ്ങുന്നതിനിടെ ഉണ്ടായ ശക്തമായ കാറ്റിലാണ് വിദ്യാലയ മതില്‍ തകര്‍ന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. 

സംസ്ഥാനമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഉപേന്ദ്ര തിവാരിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനാണ് നഡ്ഡ എത്തിയത്. സ്‌കൂള്‍ മതില്‍ തകര്‍ന്നത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കി മാറ്റിയിട്ടുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണമേന്മ ഇല്ലായ്മയാണ് സംഭവം തെളിയിക്കുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി