ദേശീയം

സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ചു, ഒരാള്‍ മരിച്ചു; നാശനഷ്ടം

സമകാലിക മലയാളം ഡെസ്ക്

താനെ: മഹാരാഷ്ട്രയില്‍ പൊതു ടൊയ്‌ലറ്റിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. ഭീവണ്ടിയില്‍ ഇന്നു രാവിലെയാണ് സംഭവം.

ഇബ്രാഹിം ഷെയ്ക്ക് എന്ന അറുപതുകാരനാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. അഗ്നിരക്ഷാ സേന എത്തിയപ്പോള്‍ ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

സെപ്റ്റിക് ടാങ്കിനകത്ത് വാതകം കെട്ടിക്കിടന്ന് മര്‍ദം കൂടിയതു മൂലമാവാം സ്‌ഫോടനം എന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണത്തിനു ശേഷമേ വ്യക്തത വരികയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. 

ടൊയ്‌ലറ്റ് കൃത്യമായി പരിപാലിക്കുന്നില്ലായിരുന്നെന്നും നഗരസഭാ അധികൃതരാണ് അപകടത്തിന് ഉത്തരവാദികളെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. മരിച്ചവയാളുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന അവര്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി