ദേശീയം

'ഒമൈക്രോണ്‍ വൈറല്‍ പനിയെപ്പോലെ; പേടിക്കേണ്ടതില്ല': യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കോവിഡ് വകഭേദമായ ഒമൈക്രോണ്‍ വൈറസ് വൈറല്‍ പനിയെപ്പോലെയാണെന്നും പരിഭ്രമിക്കേണ്ടതില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'ഒമൈക്രോണ്‍ വൈറസ് വേഗത്തിലാണ് പടരുന്നത്. എന്നാല്‍ ചെറിയ രോഗത്തിനാണ് ഇത് കാരണമാകുന്നത്. വൈറസ് ശേഷി കുറഞ്ഞതാണ്. ഇത് വൈറല്‍ പനി പോലെയാണ്. പക്ഷേ മുന്‍കരുതലുകള്‍ ആവശ്യമാണ്' ആദിത്യനാഥ് പറഞ്ഞു. 

ഡെല്‍റ്റ വകഭേദത്തെപ്പോലെ അത്ര മാരകമല്ല ഒമൈക്രോണ്‍ എന്നും ഒമൈക്രോണ്‍ ബാധിച്ചവര്‍ നാലഞ്ച് ദിവസത്തിനുള്ളില്‍ രോഗമുക്തരാകുന്നുണ്ടെന്നും  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. 

'മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ വ്യാപിച്ച ഡെല്‍റ്റ വകഭേദത്തില്‍ ആളുകള്‍ രോഗമുക്താരാകാന്‍ 15-25 ദിവസം എടുക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ അനുഭവം ഒമൈക്രോണിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല'- യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഇതുവരെയായി 1,700 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു