ദേശീയം

മഹാരാഷ്ട്രയില്‍ ആശങ്ക; 41,000 കടന്ന് പ്രതിദിന കോവിഡ് കേസുകള്‍; മുംബൈയില്‍ മാത്രം 20,000ത്തിന് മുകളില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,434 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മഹാ നഗരമായി മുംബൈയില്‍ മാത്രം ഇരുപതിനായിരത്തിന് മുകളില്‍ പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 

9,671 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇന്ന് രോഗ മുക്തി. 13 പേര്‍ മരിച്ചു. നിലവില്‍ 1,73,238 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 1,41,627. സംസ്ഥാനത്തെ ആകെ ഒമൈക്രോണ്‍ കേസുകള്‍ 1009. 

മുംബൈയില്‍ 20,318 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ മരിച്ചു. നിലവില്‍ മുംബൈയില്‍ 1,06,037 പേരാണ് ചികിത്സയിലുള്ളത്. 

ഡല്‍ഹി, പശ്ചിമ ബംഗാള്‍, കര്‍ണാടക സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുകയാണ്. ഇന്ന് 20,181 പേര്‍ക്കാണ് തലസ്ഥാന നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 11,869 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. ഏഴ് പേര്‍ മരിച്ചു. ആക്ടീവ് കേസുകള്‍ 48,178 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.6 ശതമാനം. ആകെ മരണം 25,143. 

പശ്ചിമ ബംഗാളിലും കേസുകള്‍ പിടിവിട്ട് ഉയരുകയാണ്. ഇന്ന് 18,802 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. 8,112 പേര്‍ക്കാണ് രോഗ മുക്തി. 19 പേര്‍ മരിച്ചു. നിലവില്‍ 62,055 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 19,883. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.6 ശതമാനം. 

കര്‍ണാടകയില്‍ 8906 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 508 പേര്‍ക്കാണ് രോഗ മുക്തി. നാല് മരണം. ടെസ്റ്റ് പോസിറ്റിവിറ്റി 5.42 ശതമാനം. ആകെ രോഗ മുക്തര്‍ 29,63,056. ആകെ മരണം 38,366.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം