ദേശീയം

മീശ വെട്ടിയില്ല; പൊലീസുകാരന് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ നീട്ടി വളര്‍ത്തിയ മീശ വെട്ടി ഒതുക്കാനുള്ള നിര്‍ദേശം പാലിക്കാതിരുന്നതിന് പൊലീസ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍. പൊലീസ് ഡ്രൈവറായ രാകേഷ് റാണയ്‌ക്കെതിരെയാണ് മീശ വളര്‍ത്തിയതിന് നടപടി സ്വീകരിച്ചത്.

മധ്യപ്രദേശ് പൊലീസിലെ ട്രാന്‍സ്‌പോര്‍ട്ട് വിംഗിലെ ജീവനക്കാരനാണ് രാകേഷ് റാണ.മറ്റു ജീവനക്കാര്‍ക്ക് കാണുമ്പോള്‍ അരോചകം തോന്നുന്നു എന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറലാണ് റാണയ്‌ക്കെതിരെ നടപടിയെടുത്തത്. മീശ ശരിയായ രീതിയില്‍ വെട്ടി ഒതുക്കിയില്ല എന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. അതേസമയം ഇത് ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മീശ വെട്ടി ഒതുക്കാന്‍ റാണ തയ്യാറാവാതിരുന്നത്. 

'രജ്പുത് ആയ ഞാന്‍ മീശയെ അഭിമാനമായാണ് കാണുന്നത്. അതിനാല്‍ ഷേവ് ചെയ്ത് കളയില്ല. ഇതുവരെയുള്ള സര്‍വീസ് കാലയളവില്‍ ആദ്യമായാണ് മീശ വെട്ടി ഒതുക്കാന്‍ നിര്‍ദേശിച്ചത് - രാകേഷ് റാണയുടെ വാക്കുകള്‍ ഇങ്ങനെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍