ദേശീയം

കോവിഡ് നെ​ഗറ്റീവായവർക്ക് 20 ദിവസം വരെ ആർടിപിസിആറിൽ പോസിറ്റീവ്, ഒമൈക്രോണിന് ഏഴു ദിവസം വരെ

സമകാലിക മലയാളം ഡെസ്ക്

കോവിഡ് നെ​ഗറ്റീവായി 20 ദിവസം വരെ ആർടിപിസിആറിൽ പോസിറ്റീവ് കാണിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. ആന്റിജനിൽ എട്ടാം ദിവസം വരെ മാത്രമേ പോസിറ്റീവായി കാണിക്കൂ. എന്നാൽ ഒമൈക്രോണിന്റെ കാര്യത്തിൽ ഏഴു ദിവസം മതി എന്നാണ് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർ​ഗവ് പറയുന്നത്. 

ആദ്യം ദിവസത്തെെ പരിശോധനകൊണ്ട് ഫലമില്ല

കോവിഡ് വൈറസ് ബാധിച്ച ദിവസം തന്നെ പരിശോധന നടത്തിയാൽ രോ​ഗ ബാധിതനായിട്ടുണ്ടോ എന്ന് അറിയാനാവില്ല. ആന്റിജൻ പരിശോധനയാണെങ്കിൽ മൂന്നാം ദിവസം മുതൽ അറിയാൻ സാധിക്കും. എന്നാൽ ആർടിപിസിആർ പരിശോധനയാണെങ്കിൽ രണ്ടാം ദിവസം മുതൽ അറിയാൻ കഴിഞ്ഞേക്കും. എന്നാൽ 20 ദിവസം വരെ ആർടിപിസിആർ ഫലം പോസിറ്റീവായി തുടരാൻ സാധ്യതയുണ്ട്. അപകടകാരിയല്ലെങ്കിലും വൈറസിലെ ചില ആർഎൻഎ ഭാ​ഗം തുടർന്നും സാമ്പിളിൽ കാണിക്കുന്നതാണ് ഇതിന് കാരണം. 

ഒമൈക്രോൺ ബാധിക്കുകയാണെങ്കിൽ ഏഴു ദിവസം വരെ മാത്രമേ പോസിറ്റീവ് കാണിക്കൂ. അതിനാലാണ് ഒമൈക്രോൺ ബാധിക്കുന്നവരുടെ ഹോം ഐസലേഷൻ അവസാനിപ്പിക്കാനും ഡിസ്ചാർജിനുമുള്ള സമയപരിധി 7 ദിവസമായി നിശ്ചയിച്ചിരിക്കുന്നത്. 

പരിശോധന വേണ്ട ഐസലേഷൻ മതി

കോവിഡ് ബാധിതരുമായി അടുത്തിടപഴകുന്ന എല്ലാവർക്കും കോവിഡ് പരിശോധന വേണ്ടെങ്കിലും അവരും ഏഴു ദിവസം ഹോം ഐസലേഷനിസ്‍ കഴിയണമെന്നും ഐസിഎംആർ വിശദീകരിച്ചു. സമ്പർക്കത്തിൽ വരുന്നവരിൽ പ്രായം ചെന്നവരും മറ്റു രോ​ഗമുള്ളവരുമായി അടുത്ത് ഇടപഴകുന്നവരും കോവിഡ് പരിശോധന നടത്തണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍