ദേശീയം

'ബന്ധുക്കള്‍ക്ക് സീറ്റ് വേണം'; ഉത്തരാഖണ്ഡില്‍ മന്ത്രിയെ പുറത്താക്കി ബിജെപി, കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും

സമകാലിക മലയാളം ഡെസ്ക്


ഡറാഡൂണ്‍: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കേ, ഉത്തരാഖണ്ഡില്‍ മന്ത്രിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപി. ഹരക് സിങ് റാവത്തിനെയാണ് ആറുവര്‍ഷത്തേക്ക് പുറത്താക്കിയത്. റാവത്തിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയാണെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി കത്ത് നല്‍കി. 

ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് ശനിയാഴ്ച രാത്രിയോടെ പ്രഖ്യാപനമുണ്ടായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തിരുന്നു. 

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കാണിച്ചാണ് മന്ത്രിയെ പുറത്താക്കിയിരിക്കുന്നത്. തനിക്കും കുടുംബത്തിലെ ചിലര്‍ക്കും മത്സരിക്കാന്‍ സീറ്റ് ലഭിക്കാനായി രാവത്ത് കരുനീക്കി വരികയായിരുന്നു. കോണ്‍ഗ്രസുമായും ചര്‍ച്ച നടത്തി. ഇതിന് പിന്നാലെയാണ് ബിജെപി നടപടി വന്നത്. 

അതേസമയം ഹരക് സിങ് റാവത്ത് ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും സൂചനയുണ്ട്. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയ നേതാവാണ് ഹരക് സിങ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍