ദേശീയം

ടെലി പ്രോംപ്റ്റര്‍ ചതിച്ചു!; പകച്ച് നിന്ന് മോദി, പരിഹാസവുമായി കോണ്‍ഗ്രസ്; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കി. തുടര്‍ന്ന് പ്രസംഗം തുടരാന്‍ സാധിക്കാതെ വന്ന മോദി എന്താണ് സംഭവിച്ചത് എന്നറിയാതെ പകച്ചതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രധാനമന്ത്രിയുടെ ടെലി പ്രോംപ്റ്റര്‍ പ്രസംഗത്തെ പരിഹസിച്ച് രംഗത്തെത്തി. 

ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ വിര്‍ച്വലായി പങ്കെടുക്കവെയാണ് പ്രധാനമന്ത്രിയെ ടെക്‌നോളജി ചതിച്ചത്. ഇതിന് പിന്നാലെ എക്കോണമിക് ഫോറം കുറച്ചുനേരത്തേക്ക് ലൈവ് സ്ട്രീമിങ് നിര്‍ത്തിവച്ചു. സാങ്കേതിക തകരാറ് മാറ്റി മോദി വീണ്ടും പ്രസംഗിച്ച് തുടങ്ങിയപ്പോഴാണ് ലൈവ് സ്ട്രീമിങ് പുനരാരംഭിച്ചത്. 

ടെലി പ്രോംപ്റ്റര്‍ കേടായതിന് പിന്നാലെ എന്താണ് സംഭവിച്ചത് എന്നറിയാതെ പകച്ചു നോക്കുന്ന പ്രധാനമന്ത്രിയെ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം. താന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോയെന്ന് മോദി പരിഭാഷകനോട് ചാദിക്കുന്നുണ്ട്. ഓഡിയോയ്ക്ക് പ്രശ്‌നമില്ലെന്ന് പരിഭാഷകന്‍ മറുപടി നല്‍കി. പിന്നാലെ ലൈവ് സ്ട്രീമിങ് നിര്‍ത്തിവച്ചു. 

ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. 'ചില നുണകള്‍ താങ്ങാനുള്ള ശേഷി ടെലി പ്രോംപ്റ്ററിനും ഇല്ല' എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 

മോദിയുടെ ടെലി പ്രോംപ്റ്റര്‍ പ്രസംഗത്തെ വിമര്‍ശിച്ച് നേരത്തെയും കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. മറ്റുള്ളവര്‍ എഴുതിക്കൊടുക്കുന്നത് നോക്കിയാണ് പ്രധാനമന്ത്രി പ്രസംഗം നടത്തുന്നത് എന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക