ദേശീയം

ഇന്ത്യാ ഗേറ്റില്‍ നേതാജിയുടെ പ്രതിമ സ്ഥാപിക്കും: പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാജിയോട് രാഷ്ട്രത്തിനുള്ള കടപ്പാടിന്റെ പ്രതീകയാണ് പ്രതിമാ സ്ഥാപനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജയന്തി ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഗ്രാനൈറ്റില്‍ നിര്‍മിക്കുന്ന പ്രതിമയാവും ഇന്ത്യാ ഗേറ്റില്‍ സ്ഥാപിക്കുക.

ഗ്രാനൈറ്റ് പ്രതിമ പൂര്‍ത്തിയാവുന്നതുവരെ ഹോളോഗ്രാം പ്രതിമ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിക്കും. നേതാജിയുടെ ജന്മവാര്‍ഷിക ദിനമായ ജനുവരി 23ന് ഇത് അനാച്ഛാദനം ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

കണ്ണൂരിലെ കള്ളനോട്ട് കേസിൽ ഡ്രൈവിങ് സ്കൂൾ അധ്യാപിക അറസ്റ്റിൽ; അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

ഹെൽമെറ്റ് തിരിച്ചു ചോദിച്ചതിലുള്ള വൈരാ​ഗ്യം; തൃശൂരിൽ യുവാക്കളെ വളഞ്ഞിട്ട് ആക്രമിച്ച് സംഘം

കോഹ്‌ലി നിറഞ്ഞാടി; ബംഗളൂരുവിന് 60 റൺസ് ജയം, പ്ലേ ഓഫ് കടക്കാതെ പഞ്ചാബ് പുറത്ത്