ദേശീയം

തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ കോണ്‍ഗ്രസിന് തിരിച്ചടി; മുന്‍ കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിങ് രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിങ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയ്ക്ക് അയച്ചുകൊടുത്തതായി അദ്ദേഹം അറിയിച്ചു. ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് തിരിച്ചടിയാണ് സിങ്ങിന്റെ രാജി. 

ആര്‍പിഎന്‍ സിങ് ബിജെപിയില്‍ ചേരുമെന്നാണ് സൂചന. രാജ്യം റിപ്പബ്ലിക് ആയതിന്റെ ആഘോഷവേളയില്‍, താന്‍ രാഷ്ട്രീയ ജീവിതത്തില്‍ പുതിയൊരു അധ്യായം തുറക്കുന്നു എന്ന് സിങ് രാജി തീരുമാനം അറിയിച്ചുകൊണ്ട് കുറിച്ചു. 

കുഷിനഗറിലെ സെയന്ത്‌വാര്‍ രാജകുടുംബത്തിലെ അംഗമാണ് ആര്‍എന്‍പി സിങ്. യുപിഎ സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു. കോണ്‍ഗ്രസില്‍ ഒതുക്കുന്നു എന്ന തോന്നലാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍