ദേശീയം

ഉദ്ധവ് വിഭാഗത്തിന് വീണ്ടും തിരിച്ചടി; ഷിന്‍ഡയെ വിലക്കണമെന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ല; വാദം 11ന്

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുള്‍പ്പടെ 15 വിമത എംഎല്‍എമാരെ നിയമസഭയില്‍ പ്രവേശിപ്പിക്കരുതെന്ന ശിവസേനയുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഇക്കാര്യം അയോഗ്യതാ ഹര്‍ജിക്കൊപ്പം 11ന് പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെബി പര്‍ദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

അയോഗ്യരാക്കുന്നതില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ പുതിയ മുഖ്യമന്ത്രി ഷിന്‍ഡെയെയും മറ്റ് 15 എംഎല്‍എമാരെയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭുവാണ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.

വിമത എംഎല്‍എമാര്‍ക്കെതിരെയുള്ള അയോഗ്യത നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അയോഗ്യത നടപടികിളില്‍ അന്തിമതീരുമാനം വരുംവരെ 16 എംഎല്‍എമാരെ നിയമസഭയില്‍ പ്രവേശിപ്പിക്കരുതെന്നും സഭാ നടപടികളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നുമായിരുന്നു സുനില്‍ പ്രഭുവിന്റെ ഹര്‍ജിയിലെ ആവശ്യം.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത