ദേശീയം

ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിച്ചു, മാസം തികയാതെ പ്രസവം; അക്രമികള്‍ക്കെതിരെ കേസെടുത്തില്ല, കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛന്‍ എസ്പി ഓഫീസില്‍ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നവജാതശിശുവിന്റെ മൃതദേഹവുമായി അച്ഛന്‍ എസ്പി ഓഫീസില്‍. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം പൊലീസ് നിരസിച്ചതിനെ തുടര്‍ന്നാണ് മേലധികാരികളെ സമീപിച്ചത്.

ആഗ്രയിലാണ് സംഭവം. ധനിറാമാണ് കുഞ്ഞിന്റെ മൃതദേഹവുമായി സൂപ്രണ്ട് ഓഫീസിലെത്തിയത്. തന്റെ ഭാര്യയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ധനിറാമിന്റെ പരാതിയില്‍ പറയുന്നത്. 

മര്‍ദ്ദനത്തിന് പിന്നാലെ ഗര്‍ഭിണിയായ ഭാര്യയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അക്രമികളുടെ ആക്രമണത്തെ തുടര്‍ന്ന് മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചത്. ഉടന്‍ തന്നെ ഭാര്യയെ മര്‍ദ്ദിച്ച രണ്ടുപേര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ധനിറാം തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പോയി.എന്നാല്‍ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ധനിറാം ആരോപിക്കുന്നു.

തുടര്‍ന്ന് പരാതിയുമായി ധനിറാം എസ്പി ഓഫീസില്‍ എത്തുകയായിരുന്നു. ധനിറാമിന് നീതി ലഭ്യമാക്കുമെന്ന് എസ്പി ഉറപ്പ് നല്‍കിയതായാണ്് റിപ്പോര്‍ട്ടുകള്‍. ജോലിക്ക് പോകുന്ന സമയത്താണ് ആറുമാസം ഗര്‍ഭിണിയായ തന്റെ ഭാര്യയ്ക്ക് നേരെ ആക്രമണം നടന്നതെന്നും ധനിറാം ആരോപിക്കുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം