ദേശീയം

ജനറല്‍ കൗണ്‍സില്‍ യോഗത്തിന് അനുമതി; എഐഎഡിഎംകെ ആസ്ഥാനത്ത് കൂട്ടത്തല്ല്; ഒരാള്‍ക്ക് കുത്തേറ്റു; പൊലീസ് ലാത്തിവീശി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ജനറല്‍ കൗണ്‍സില്‍ യോഗം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെ  എഐഎഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം. ഒപിഎസ്- ഇപിഎസ് വിഭാഗങ്ങള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ജനറല്‍ കൗണ്‍സില്‍ യോഗം തടയണമെന്ന ഒപിഎസ് വിഭാഗത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.  ഇ പളനിസ്വാമി വിളിച്ചുചേര്‍ത്ത യോഗം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഒ പനീര്‍ ശെല്‍വം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
 
ഇരുവിഭാഗങ്ങളും തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് എഐഎഡിഎംകെ ആസ്ഥാനത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. യോഗത്തില്‍ പങ്കെടുക്കാനായി നൂറ് കണക്കിനാളുകളാണ് എഐഎഡിഎംകെ ആസ്ഥാനത്ത് എത്തിയത്. 

ഒ പനീര്‍ശെല്‍വത്തിന്റെ കാര്‍ ഇപിഎസ് വിഭാഗം അടിച്ചുതകര്‍ത്തു. ഇപിഎസ് വിഭാഗത്തിന്റെ പോസ്റ്ററുകള്‍ ഒ പനീര്‍ശെല്‍വത്തിന്റെ അനുയായികള്‍ നശിപ്പിക്കുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി.

ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയില്‍ കോ-ഓര്‍ഡിനേറ്റര്‍ ഒ പനീര്‍സെല്‍വം, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എടപ്പാടി പളനിസ്വാമി എന്നിവരുള്‍പ്പെട്ട ഇരട്ട നേതൃത്വമാണുള്ളത്. ഇതില്‍ മാറ്റംവരുത്താനാണ് എടപ്പാടി വിഭാഗം ജനറല്‍ കൗണ്‍സില്‍ വിളിക്കാന്‍ തീരുമാനിച്ചത്. ഇന്ന് ജനറല്‍ കൗണ്‍സില്‍ യോഗം നടക്കുന്നതോടെ  വന്‍ ഭൂരിപക്ഷത്തോടെ എടപ്പാടി ജനറല്‍ സെക്രട്ടറിയാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി