ദേശീയം

സര്‍ക്കാര്‍ ആശുപത്രി ആംബുലന്‍സ് നിഷേധിച്ചു; റോഡരികില്‍ അനിയന്റെ മൃതദേഹം മടിയില്‍ കിടത്തി എട്ടുവയസുകാരന്‍, ദയനീയ കാഴ്ച

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ സഹോദരനായ രണ്ടു വയസുകാരന്റെ മൃതദേഹവുമായി എട്ടുവയസുകാരന്‍ റോഡില്‍ ഇരിക്കുന്ന ദയനീയ കാഴ്ച നൊമ്പരമാകുന്നു. മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നതിന് നിര്‍ധന കുടുംബത്തിന് ആംബുലന്‍സ് കിട്ടാതെ വന്നതോടെയാണ് സഹോദരന്റെ മൃതദേഹം മടിയില്‍ കിടത്തി എട്ടുവയസുകാരന് കാത്തുനില്‍ക്കേണ്ടി വന്നത്.

മൊറേനയില്‍ ശനിയാഴ്ചയാണ് സംഭവം. പൂജാറാം ജാദവിന്റെ രണ്ടുവയസുള്ള മകനാണ് മരിച്ചത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആരോഗ്യനില വഷളായ കുട്ടിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂത്ത മകനായ എട്ടുവയസുകാരനും ആശുപത്രിയിലേക്ക് കൂടെ പോയിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പൂജാറാം ആശുപത്രി അധികൃതര്‍ക്ക് മുന്നില്‍ കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലന്‍സിനായി കേണപേക്ഷിച്ചെങ്കിലും സഹായം ലഭിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രി അധികൃതര്‍ സഹായം നിഷേധിച്ചതോടെ കുട്ടിയുടെ മൃതദേഹവുമായി പുറത്തുവന്ന പൂജാറാം മറ്റെതെങ്കിലും വാഹനം ലഭിക്കുന്നതിനായി റോഡരികില്‍ കാത്തുനിന്നു. എന്നാല്‍ പണമില്ലാത്തതിനാല്‍ ആരും സഹായിക്കാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടര്‍ന്ന് മൃതദേഹം മൂത്തമകനെ ഏല്‍പ്പിച്ച് പൂജാറാം വണ്ടി അന്വേഷിച്ച് നടക്കാന്‍ തുടങ്ങി. കുട്ടിയെ മടിയില്‍ കിടത്തി അരമണിക്കൂര്‍ നേരമാണ് എട്ടുവയസുകാരന്‍ റോഡരികില്‍ ഇരുന്നത്. വഴിയാത്രക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് നിര്‍ധന കുടുംബത്തിന് ആംബുലന്‍സ് ഏര്‍പ്പെടുത്തി കൊടുത്തത്. അതേസമയം ആംബുലന്‍സ് ഏര്‍പ്പെടുത്തി കൊടുക്കുന്നതിന് മുന്‍പ് കുട്ടിയുടെ അച്ഛന്‍ പുറത്തുപോയതായി ജില്ലാ ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം