ദേശീയം

വയോധികയെ വളർത്തുനായ കടിച്ചുകീറി; പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ 82കാരി മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയുടെ ആക്രമണത്തിൽ 82 കാരി മരിച്ചു. റിട്ടയേർഡ് അധ്യാപിക സാവിത്രിയാണ് വളർത്തുമൃ​ഗത്തിന്റെ ക്രൂരതയ്ക്ക് ഇരയായത്. വീട്ടിൽ തനിച്ചായിരുന്ന സാവിത്രിയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആണ് ഇവരെ ചോരയിൽ കുളിച്ച നിലയിൽ കണ്ടത്.

കൈസർബാഗിൽ 25കാരനായ മകനൊപ്പമാണ് സാവിത്രി താമസിച്ചിരുന്നത്. പിറ്റ്ബുള്ളിനെ കൂടാതെ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയും ഇവർക്കുണ്ട്. മകൻ ജോലിക്കായി പുറത്തുപോയ സമയത്ത് വീട്ടിൽ നിന്ന് പട്ടിയുടെ കുരയും സാവിത്രിയുടെ കരച്ചിലും കേട്ടാണ് ഓടിയെത്തിയതെന്ന് അയൽക്കാർ പറഞ്ഞു. “നിലവിളി കേട്ട് ഞങ്ങൾ ​ഗേറ്റിലേക്ക് ഓടിയെത്തി, പക്ഷേ അത് അകത്ത് നിന്ന് പൂട്ടിയിരുന്നു. സാവിത്രി രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. ഞങ്ങൾ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉടൻ തന്നെ മകനെ വിവരമറിയിച്ചു,” അവർ പറഞ്ഞു.

മകൻ എത്തിയ ഉടൻ നാട്ടുകാരുടെ സഹായത്തോടെ സാഹിത്രിയെ ആശുപത്രിയിലെത്തിച്ചു. വയറിന് താഴെ നിരവധി മുറിവുകൾ ഉണ്ടെന്നും പട്ടിയുടെ പല്ല് ശരീരത്തിലേക്ക് ആഴ്ന്ന് ഇറങ്ങിയിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. ധാരാളം രക്തം വാർന്നുപോയതിനാൽ ഇവരുടെ ജീവൻ രക്ഷിക്കാനായില്ല‌. മൂന്ന് വർഷമായി ഇവർക്കൊപ്പമുള്ള നായ്ക്കൾ ആദ്യമായാണ് ആക്രമിക്കുന്നതെന്നും ഇതിനുമുൻപ് ഒരിക്കലും അക്രമാസക്തരായി കണ്ടിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു