ദേശീയം

കോവിഡ്: എംകെ സ്റ്റാലിന്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റാലിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കോവിഡ് ചികിത്സയ്ക്കാണ് എംകെ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കാവേരി ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസം മുന്‍പ് കോവിഡ് സ്ഥീരികരിച്ച വിവരം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. തുടര്‍ന്ന് സ്റ്റാലിന്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

കോവിഡ് ബാധിതനായ സ്റ്റാലിന്‍ അതിവേഗം രോഗമുക്തനാവട്ടെയെന്ന് ഗവര്‍ണര്‍ ആര്‍എന്‍ രവി ആശംസിച്ചു. തീര്‍ത്തും ജനങ്ങള്‍ക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരുനേതാവാണ് താങ്കള്‍. വൈറസ് ബാധയില്‍ നിന്ന് എത്രയും വേഗം രോഗമുക്തിനേടി ആരോഗ്യം വീണ്ടെടുക്കാന്‍ താങ്കള്‍ക്ക് കഴിയട്ടെയെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. എഐഎഡിഎംകെ നേതാവ് ഒ പനീര്‍ശെല്‍വവും പുതുച്ചേരി മുഖ്യമന്ത്രിയും സമാനമായ രീതിയില്‍ പ്രതികരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി