ദേശീയം

ഏറ്റവും സമ്പന്നമായ രണ്ടാമത്തെ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിക്ക് വിജയം; മധ്യപ്രദേശിലും സാന്നിധ്യം അറിയിച്ച് എഎപി 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശിലും സാന്നിധ്യം അറിയിച്ച് എഎപി. സിംഗ്രൗലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എഎപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി റാണി അഗര്‍വാള്‍ വിജയിച്ചു. 9,300 വോട്ടിനാണ് റാണി വിജയിച്ചത്. മധ്യപ്രദേശിലെ ഏറ്റവും സമ്പന്നമായ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് സിംഗ്രൗലി. 

ബിജെപിയുടെ ചന്ദ്രപ്രതാപ് വിശ്വകര്‍മയെ ആണ് റാണി തോല്‍പ്പിച്ചത്. എഎപിയുടെ സത്യസന്ധമായ രാഷ്ട്രീയത്തെ രാജ്യത്തെ എല്ലാ ഭാഗത്തേയും ജനങ്ങള്‍ അംഗീകരിക്കുന്നതിന്റെ തെളിവാണ് വിജയമെന്ന് പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ കെജരിവാള്‍ പറഞ്ഞു. മധ്യപ്രദേശിലെ ധാതു,കല്‍ക്കരി ഖനന മേഖല ഏറ്റവും കൂടുതലുള്ള ജില്ലയാണ് സിംഗ്രൗലി. 

റാണിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അരവിന്ദ് കെജരിവാള്‍ എത്തിയിരുന്നു. ആദ്യമായാണ് എഎപി മധ്യപ്രദേശിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പതിനൊന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, പുറത്തുവന്ന കണക്കുകള്‍ പ്രകാരം, നാലിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും ജയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍