ദേശീയം

പരസ്പരം ഏറ്റുമുട്ടി; പൊലീസുകാരന്റെ വെടിയേറ്റ് മൂന്ന് സഹപ്രവര്‍ത്തകര്‍ മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസുകാരന്റെ വെടിയേറ്റ് മൂന്ന് സഹപ്രവര്‍ത്തകര്‍ മരിച്ചു. അടിപിടിയെ തുടര്‍ന്നാണ് പ്രകോപനമെന്നാണ് പൊലീസ് പറയുന്നത്. സിക്കിം പൊലീസ് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ അംഗമായ 32കാരന്‍ പ്രബിന്‍ റായിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഡല്‍ഹി രോഹിണിയിലെ ഹൈദര്‍പുര്‍ ജലശുദ്ധീകരണ ശാലയ്ക്ക് സമീപമാണ് സംഭവം.  പരസ്പരമുള്ള അടിപിടിയെ തുടര്‍ന്ന് മൂന്ന് സഹപൊലീസുകാര്‍ക്ക് നേരെ പ്രബിന്‍ റായി നിറയൊഴിക്കുകയായിരുന്നു. രണ്ടുപേര്‍ തത്ക്ഷണം മരിക്കുകയും ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെ പൊലീസുകാരനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.വിദഗ്ധ ചികിത്സയ്ക്കായി ഡോ. ബാബാ സാഹേബ് അംബേദ്ക്കര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമീറുള്‍ ഇസ്‌ലാമിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

പിറന്നാള്‍ ദിനത്തില്‍ വൻ പ്രഖ്യാപനവുമായി ജൂനിയർ എൻടിആർ; വരാൻ പോകുന്നത് മാസ് ചിത്രമോ ?

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

ഒറ്റ സീസണ്‍ മൂന്ന് ക്യാപ്റ്റന്‍മാര്‍!

'വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം': പരേഷ് റാവല്‍