ദേശീയം

പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഉത്തരവ്; മൂന്ന്‌ അധ്യാപകര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കള്ളക്കുറിച്ചിയില്‍ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാലുടന്‍ മൃതദേഹം സംസ്‌കരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പിതാവിന്റെയും അഭിഭാഷകന്റെയും സാന്നിധ്യത്തിലായിരിക്കണം നടപടികളെന്നും  ഭാവിയില്‍ കാമ്പസുകളില്‍ ആത്മഹത്യ നടന്നാല്‍ സിബിസിഐഡി കേസന്വേഷിക്കണമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ 250 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ കലാപത്തിന് ആഹ്വാനം നടത്തിയതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കളും, നാട്ടുകാരും, സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഇന്ന് മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. സ്‌കൂള്‍ പ്രിന്‍സിപ്പലും രണ്ട് അധ്യാപകരുമാണ് അറസ്റ്റിലായത്. ആത്മഹത്യാ കുറിപ്പില്‍ പേരുള്ള അധ്യാപകരെയാണ് അറസ്റ്റ് ചെയ്തത്. ജൂലൈ 12ന് പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസമാണ് മരിച്ചത്.

ചിന്നസേലത്തെ ശക്തി മെട്രിക്കുലേഷന്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് ഞായറാഴ്ച വന്‍സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്‌കൂളിലേക്ക് ഇരച്ചെത്തിയ ആയിരക്കണക്കിന് പേര്‍ സ്‌കൂളിലെ ബസുകളും മറ്റുവാഹനങ്ങളും അടിച്ചുതകര്‍ത്തു. പത്തിലേറെ ബസുകളും മൂന്ന് പൊലീസ് വാഹനങ്ങളും അഗ്‌നിക്കിരയാക്കിയിരുന്നു. പെണ്‍കുട്ടിയുടെ സ്വദേശമായ കടലൂരില്‍നിന്നടക്കം നിരവധി പേരാണ് ചിന്നസേലത്തേക്ക് സമരത്തില്‍ പങ്കെടുക്കാനെത്തിയത്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ആഹ്വാനപ്രകാരം നിരവധി യുവാക്കളും എത്തിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊടും ചൂട്, ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

വാര്‍ത്തകളില്‍ നിറയാനുള്ള അടവെന്ന് കരണ്‍: താരപുത്രനു വേണ്ടി തന്നെ ഒഴിവാക്കിയ അനുഭവം പറഞ്ഞ് രാജ്കുമാര്‍ റാവു

അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി നെടുമ്പാശ്ശേരിയില്‍ പിടിയില്‍