ദേശീയം

മാലിന്യവണ്ടിയില്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ ; ശുചീകരണതൊഴിലാളിയെ പിരിച്ചുവിട്ടു; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുരയില്‍ കൈവണ്ടിയില്‍ ചവറുകൂനയ്‌ക്കൊപ്പം  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും  ചിത്രങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍, താല്‍ക്കാലിക ശുചീകരണ ജോലിക്കാരനെ നഗരസഭ പിരിച്ചുവിട്ടു. 

കൈവണ്ടിയില്‍ കൊണ്ടുപോകുന്ന മാലിന്യങ്ങള്‍ക്കിടയില്‍ മോദിയുടെയും യോഗിയുടെയും ചിത്രങ്ങള്‍ കണ്ട് ചിലര്‍ വിഡിയോ എടുത്തു. ഇതു  ട്വിറ്ററില്‍ പങ്കുവച്ചതോടെയാണു വിവാദമായത്. തുടര്‍ന്ന് താല്‍ക്കാലിക ജീവനക്കാരന്‍ വിപി ദ്യുതിചന്ദിനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതായി  മഥുരവൃന്ദാവന്‍ നഗര്‍ നിഗം അഡീഷനല്‍ കമ്മിഷണര്‍ സത്യേന്ദ്രതിവാരി അറിയിച്ചു. നടപടിക്കെതിരെ  പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. 

ചവറ്റുകുട്ടയില്‍ നിന്നു കിട്ടിയവയെല്ലാംകൂടി വാരിക്കൂട്ടി കൊണ്ടുപോവുകയായിരുന്നുവെന്നും ചിത്രത്തിലുള്ളത് ആരാണെന്ന് അറിയില്ലെന്നും വിഡിയോയില്‍ ദ്യുതിചന്ദ് പറയുന്നതു കഴുകിയെടുത്തു. വിഡിയോ ചിത്രീകരിച്ച പങ്കജ് ഗുപ്തയെന്ന രാജസ്ഥാന്‍ സ്വദേശി പിന്നീട് ചിത്രങ്ങള്‍ കഴുകിയെടുത്തു കൊണ്ടുപോകുന്നതു മറ്റൊരു വിഡിയോയിലുണ്ട്. 

താന്‍ മാലിന്യം ശേഖരിക്കുക മാത്രമാണ് ചെയ്തത്. അതാണ് തന്റെ ജോലി. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഛായാചിത്രങ്ങള്‍ ചവറ്റുകുട്ടയില്‍ ഉണ്ടായിരുന്നത് തന്റെ തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ സസ്‌പെന്റ് ചെയ്യുന്നതിന് മുന്‍പ് യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നാണ് നഗരസഭ പരിശോധിക്കേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ താന്‍ നിരപരാധിയാണെന്നും ദ്യുതിചന്ദ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു