ദേശീയം

എന്‍ജിന്‍ തകരാര്‍: ഗോ ഫസ്റ്റിന്റെ രണ്ടു വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കി, അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് പ്രമുഖ കമ്പനിയായ ഗോ ഫസ്റ്റിന്റെ രണ്ട് വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കി. മുംബൈ- ലേ, ശ്രീനഗര്‍- ഡല്‍ഹി വിമാനങ്ങളിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്.

എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗോ ഫസ്റ്റിന്റെ മുബൈ- ലേ വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു. രണ്ടാമത്തെ എന്‍ജിനിലാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശ്രീനഗര്‍- ഡല്‍ഹി വിമാനം ശ്രീനഗര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. യാത്രാമധ്യേ എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചിറക്കാന്‍ തീരുമാനിച്ചത്. സംഭവം അന്വേഷിക്കുമെന്ന് ഡിജിസിഎ അറിയിച്ചു. 

അടുത്തിടെ യാത്രാമധ്യേ വിമാനങ്ങളില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ വിമാന കമ്പനികളുടെ ഉദ്യോഗസ്ഥര്‍ അടക്കം പങ്കെടുത്ത യോഗം സംഘടിപ്പിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചത്. യാത്രക്കാരുടെ സുരക്ഷയാണ് പരമപ്രധാനമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു