ദേശീയം

സോണിയ ഇഡി ഓഫിസില്‍; വാഹനത്തില്‍ പ്രിയങ്കയും രാഹുലും; ഡല്‍ഹിയില്‍ സംഘര്‍ഷം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നാഷനല്‍ ഹെറള്‍ഡ് കേസിലെ ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്ക് ഒപ്പമുണ്ട്. സോണിയയുടെ വാഹനത്തെ കാല്‍നടയായി അനുഗമിച്ച എംപിമാരെ എഐസിസി ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സോണിയാ ഗാന്ധിക്ക് പിന്തുണയുമായി നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ഐഐസിസി ആസ്ഥാനത്തെത്തിയത്. 

അഡീഷനല്‍ ഡ യറക്ടര്‍ ഉള്‍പ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് സോണിയയെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടയില്‍ സോണിയയ്ക്ക് ക്ഷീണം അനുഭവപ്പെട്ടാല്‍ വിശ്രമിക്കാന്‍ അനുവദിക്കുമെന്ന് ഇഡി അറിയിച്ചു. സോണിയയുടെ ആരോഗ്യനില കണക്കിലെടുത്ത് ഇഡി ഓഫീസിലേക്ക് പ്രിയങ്കയെയും കടത്തിവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്്. 

സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇഡി ആസ്ഥാനത്തിനു മുന്നില്‍ വന്‍ പൊലീസ് സന്നാഹവും ഏര്‍പ്പെടുത്തി. റോഡില്‍ ബാരിക്കേഡുകള്‍ വിന്യസിച്ചു. ര

സോണിയയ്ക്ക് പിന്തുണ അറിയിച്ചും മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനുള്ള നടപടിക്കും എതിരെയാണ് പ്രതിഷേധമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍