ദേശീയം

'മാപ്പ് പറയണം'; മരിച്ചയാളുടെ പേരില്‍ മകള്‍ക്ക് ബാര്‍ ലൈസന്‍സ്, കോണ്‍ഗ്രസിന് എതിരെ മാനനഷ്ടക്കേസുമായി സ്മൃതി ഇറാനി

സമകാലിക മലയാളം ഡെസ്ക്


ന്യഡല്‍ഹി: മരിച്ചുപോയ ആളുടെ പേരില്‍ മകള്‍ റസ്റ്ററന്റിന് ബാര്‍ ലൈസന്‍സ് സംഘടിപ്പിച്ചെന്ന ആരോപണത്തില്‍ കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പവന്‍ ഖേര, ജയറാം രമേശ്, നെറ്റ ഡിസൂസ എന്നിവര്‍ക്കെതിരെയാണ് കേന്ദ്രമന്ത്രി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 

തന്റെ പതിനെട്ടികാരിയായ മകള്‍ക്ക് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയ ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സ്മൃതി നോട്ടീസില്‍ ആവശ്യപ്പെട്ടു. ഒരു മന്ത്രിയെന്ന നിലയിലും പൊതുരംഗത്തുള്ള വ്യക്തിയെന്ന നിലയിലും സ്മൃതിയുടെ സല്‍പ്പേരിനെ വ്രണപ്പെടുത്താനും മകളെ അധിക്ഷേപിക്കാനും കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെന്ന് നോട്ടീസില്‍ പറയുന്നു. 

മരിച്ചുപോയ ആളുടെ പേരില്‍ റസ്റ്ററന്റിന് ബാര്‍ ലൈസന്‍സ് സ്വന്തമാക്കിയതിന് സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതോടെയാണ് വിവാദം ഉയര്‍ന്നത്. സ്മൃതി ഇറാനിക്ക് എതിരെ പത്രസമ്മേളനം നടത്തിയ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നതടക്കം പ്രതികാര നടപടികള്‍ ആരംഭിച്ചെന്ന് ആരരോപിച്ചു. 

ഇതിന് പിന്നാലെ, തന്റെ മകള്‍ റസ്റ്റ്‌റന്റ് നടത്തുന്നില്ലെന്നും പതിനെട്ട് വയസ്സു മാത്രമുള്ള കോളജ് വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ആരോപിച്ച് സ്മൃതി രംഗത്തുവന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം

'ചുളിവ് നല്ലതാണ്'; ഇസ്തിരിയിടാത്ത വസ്ത്രം ധരിക്കാം, ഭൂമിയെ രക്ഷിക്കാം, ക്യാംപയ്ന്‍

കനത്തമഴ; ഹൈദരാബാദില്‍ കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്ക് - വീഡിയോ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ